വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വിമര്‍ശിച്ചതിന് പിന്നാലെ യു.കെയിലെ ന്യൂസിലാന്‍ഡ് ഹൈകമീഷണര്‍ക്ക് പണി പോയി. ട്രംപിന് ചരിത്രത്തില്‍ ഗ്രാഹ്യമില്ലെന്ന് വിമര്‍ശിച്ചതിന് പിന്നാലെയാണ് ന്യൂസിലാന്‍ഡ് ഹൈകമീഷണര്‍ക്കെതിരെ നടപടിയുണ്ടായത്. ഗൗരവതരമായ
പരാമര്‍ശമാണ് ഉണ്ടായതെന്ന് ആരോപിച്ചായിരുന്നു നടപടി.
ലണ്ടനില്‍ ഇയാഴ്ച നടന്ന പരിപാടിക്കിടെയാണ് ഹൈകമീഷണര്‍ ഫില്‍ ഗോഫിന്റെ ഭാഗത്ത് നിന്ന് വിവാദപരാമര്‍ശമുണ്ടായത്. അഡോള്‍ഫ് ഹിറ്റ്‌ലറുമായി മ്യൂണിക് ഉടമ്പടിയില്‍ ഒപ്പുവെച്ചതിന് ശേഷം വിന്റ്‌സറ്റണ്‍ ചര്‍ച്ചില്‍ നടത്തിയ പ്രസംഗം പരാമര്‍ശിച്ച് ഇതുപോലുള്ള ചരിത്രബോധം ട്രംപിനു?ണ്ടായിരുന്നോയെന്നായിരുന്നു ഗോഫിന്റെ ചോദ്യം.
ഇതിന് പിന്നാലെ ന്യൂസിലാന്‍ഡ് വിദേശകാര്യമന്ത്രി വിന്റ്സ്റ്റണ്‍ പീറ്റര്‍ പ്രതികരണവുമായി രംഗത്തെത്തി. ഗൗരവകരമായ സംഭവമാണ് ഉണ്ടായതെന്നും ഇതിന് അപലപിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഹൈകമീഷണര്‍ പദവിയിലിരുന്ന് പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞതെന്നും ന്യൂസിലാന്‍ഡ് വിദേശകാര്യമന്ത്രി പറഞ്ഞു.
ഡോണള്‍ഡ് ട്രംപ് ഭരണകൂടവുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ന്യൂസിലാന്‍ഡ് ശ്രമിക്കുന്നതിനിടെയാണ് ഹൈകമീഷണറുടെ പ്രസ്താവന പുറത്ത് വന്നത്. ഇയാഴ്ച ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ ട്രംപ് ഭരണകൂടത്തില്‍ വിശ്വാസമര്‍പ്പിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ദേശീയ താല്‍പര്യങ്ങള്‍ക്കായാണ് ട്രംപ് ഭരണകൂടവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുന്‍ ലേബര്‍ പാര്‍ട്ടി നേതാവും ഓക്!ലാന്‍ഡ് മേയറുമായ ഗോഫ് 2022ലാണ് യു.കെ ഹൈകമീഷണറുടെ പദവിയിലെത്തിയത്. ജസീക്ക ആന്‍ഡേണിന്റെ ഭരണകാലത്താണ് അദ്ദേഹം നിയമിതനാകുന്നത്. 2025ലാണ് അദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയാകുന്നത്.
ട്രംപിനെ വിമര്‍ശിച്ചതിന് പിന്നാലെ യു.കെയിലെ ന്യൂസിലാന്‍ഡ് ഹൈകമീഷണര്‍ക്ക് പണി പോയി
