കാബുള്‍: അഫ്ഗാനിസ്ഥാനില്‍ ചെസ് വിലക്കി താലിബാന്‍. ചെസ് ചൂതാട്ടത്തിന് വഴിയൊരുക്കുമെന്ന കാരണം പറഞ്ഞാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ഇസ്ലാമിക നിയമം അനുസരിച്ച് ചൂതാട്ടം നിയമവിരുദ്ധമാണ്. താലിബാനിലെ സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റാണ് ഈ കാര്യം അറിയിച്ചത്.
അനിശ്ചിത കാലത്തേക്കാണ് വിലക്ക്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണത്തിലെത്തിയതിനു ശേഷം നിരവധി കായിക ഇനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മികസ്ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് രാജ്യത്ത് നിരോധിച്ചത് ഇതിന് ഉദാഹരണമാണ്. കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് സ്ത്രീകള്‍ക്കും വിലക്കുണ്ട്.