വാഷിംഗ്ടണ്: ഇറാനിയന് ഭരണകൂടത്തിന് ഭീകരപ്രവര്ത്തനങ്ങള്ക്കും നിയമവിരുദ്ധ ഇടപാടുകള്ക്കും ഉപയോഗിക്കുന്ന വരുമാനസ്രോതസ്സുകള് മുറുക്കാനുള്ള നടപടികളുടെ ഭാഗമായി ഇന്ത്യയുമായി ബന്ധമുള്ള കപ്പലുകള് ഉള്പ്പെടെ 29 എണ്ണക്കടത്ത് കപ്പലുകള്ക്ക് അമേരിക്ക ഉപരോധം ഏര്പ്പെടുത്തി. ഡിസംബര് 18നാണ് ട്രംപ് ഭരണകൂടം ഈ നടപടി പ്രഖ്യാപിച്ചത്. രഹസ്യമായും വഞ്ചനാപരമ...






























