ന്യൂയോര്ക്ക് : മലയാളി സംരംഭകന് ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ എഡ്യുക്കേഷണല് ടെക് സ്ഥാപനമായ ബൈജൂസിന് വീണ്ടും തിരിച്ചടി. സാമ്പത്തിക ഇടപാടിലെ ക്രമക്കേടിന്റെ പേരില് യുഎസിലെ ഡെലവെയര് പാപ്പരത്ത കോടതി 1.07 ബില്യണിലധികം ഡോളര് (9600 കോടി രൂപ) പിഴ ചുമത്തി. കമ്പനിയുടെ യുഎസ് ഫിനാന്സിങ് വിഭാഗമായ ബൈജൂസ് ആല്ഫയില് നിന്ന് ഫണ്ട് പിന്വലിച്ച...































