ധാക്ക: ബംഗ്ലാദേശിൽ വീണ്ടും ആൾക്കൂട്ട അതിക്രമം. ഉറങ്ങിക്കിടക്കുകയായിരുന്ന ഹിന്ദു സമുദായാംഗമായ യുവാവിനെ അജ്ഞാതർ ജീവനോടെ ചുട്ടുകൊന്നു. ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നതിനിടെയാണ് ഈ ക്രൂര സംഭവം.
നർസിംഗ്ഡി പട്ടണത്തിൽ കുമില്ല സ്വദേശിയായ ചഞ്ചൽ ചന്ദ്ര (23) ആണ് കൊല്ലപ്പെട്ടത്. ഖനാബാരി മോസ്‌ക് മാർക്കറ്റ് പ്രദേശത്തെ ഒരു ഗാരേജ...





























