ലണ്ടന്‍: ഇംഗ്ലണ്ടില്‍ അഭയം ലഭിക്കുന്നവര്‍ക്ക് സ്ഥിരതാമസത്തിന് ഇനി 20 വര്‍ഷം കാത്തിരിക്കേണ്ടിവരും. ഹോം സെക്രട്ടറി ഷബാനാ മഹ്മൂദ് തിങ്കളാഴ്ച പ്രഖ്യാപിക്കാനൊരുങ്ങുന്ന പദ്ധതിയിലാണ് ഈ മാറ്റത്തെക്കുറിച്ച് പരാമര്‍ശമുള്ളതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ചെറിയ ബോട്ടുകള്‍ വഴി രാജ്യത്തേക്ക് അനധികൃതമായി നടത്തുന്ന കുടിയേറ്റവും അഭയാര്‍ത്ഥി അപേക്ഷക...






























