ലണ്ടൻ: ബ്രിട്ടനിൽ സിഖ് യുവതിയെ വംശവെറിയോടെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. വെസ്റ്റ് മിഡ്ലാൻഡ്സിലെ ഓൾഡ്ബറിയിൽ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സംഭവത്തിൽ ഞായറാഴ്ച പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും തിങ്കളാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
സംഭവത്തെതുടർന്ന് പ്രാദേശിക സിഖ് സംഘടന പ്രതിഷേധ മാർച്ച് നടത്തിയിരുന...
