വാഷിങ്ടണ്‍: ഡൊണള്‍ഡ് ട്രംപുമായുണ്ടായ വിവാദത്തിന് ശേഷം ആദ്യമായി എലോണ്‍ മസ്‌ക് വൈറ്റ് ഹൗസിലെത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ബഹുമാനാര്‍ഥം പ്രസിഡന്റ് ആതിഥ്യം വഹിച്ച വിരുന്നില്‍ മസ്‌ക് പങ്കെടുത്തത് ഇരുവരുടെയും തകര്‍ന്ന ബന്ധം പുനഃസ്ഥാപിക്കപ്പെടുകയാണെന്ന സൂചനയാണെ...































