ധാക്ക/ന്യൂഡല്ഹി: ഇന്ത്യയില് സ്വയം ഏര്പ്പെടുത്തിയ പ്രവാസജീവിതം നയിക്കുന്ന പ്രശസ്ത എഴുത്തുകാരി തസ്ലിമ നസ്രീന് മുന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയയുടെ മരണത്തെ തുടര്ന്ന്, ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ഖാലിദ സിയയുടെ ഭരണകാലത്ത് അഭിപ്രായസ്വാതന്ത്ര്യം കര്ശനമായി നിയന്ത്രിക്കപ്പെട്ടുവെന്നും, തന്റെ പുസ്തകങ്ങള് നിരോധിക്കുകയും നാട്ടില...