വാഷിംഗ്ടൺ: 2024ലെ അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെ അധികാരത്തിലേക്ക് തിരിച്ചെത്തിക്കാൻ നിർണായക പങ്കുവഹിച്ച ലാറ്റിനോ വോട്ടർമാരിൽ ഒരു വിഭാഗം ഇപ്പോൾ അതൃപ്തി പ്രകടിപ്പിക്കുന്നതായി പുതിയ സർവേകളും പ്രതികരണങ്ങളും സൂചിപ്പിക്കുന്നു. സമ്പദ്വ്യവസ്ഥയും വിലക്കയറ്റവുമായിരുന്നു ട്രംപിന് പിന്തുണ നൽകാൻ പലരെയും പ്രേരിപ്പിച്ച പ്രധാന ഘടകങ്ങ...






























