കാരക്കാസ്: വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസിലെ പ്രധാന സൈനിക കേന്ദ്രമായ ഫ്യൂര്ട്ടെ ടിയൂനയില് യുഎസ് സൈനിക ആക്രമണത്തില് വ്യാപക നാശനഷ്ടം സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങള് വ്യക്തമാക്കുന്നു. വാന്റോര് (Vantor) പകര്ത്തിയ പുതിയ ഉപഗ്രഹ ദൃശ്യങ്ങള് ബിബിസി വെരിഫൈ വിശകലനം ചെയ്തതോടെയാണ് നാശനഷ്ടങ്ങളുടെ വ്യാപ്തി പുറത്തുവന്നത്.
ഡിസംബര് 22ന് പകര്...





























