ദുബൈ: എമിറേറ്റ്സ് എയർലൈൻ വഴി യാത്ര ചെയ്യുന്നവർക്ക് ഇനി അതിവേഗം സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കാം. യാത്രയുമായി ബന്ധപ്പെട്ട നടപടി ക്രമത്തിൽ വേഗത്തിലാക്കാൻ പ്രത്യേക മുഖം തിരിച്ചറിയൽ (facial recognition) സംവിധാനം എമിറേറ്റ്സ് അവതരിപ്പിച്ചു. 85 മില്യൺ ദിർഹം മുടക്കി ദുബൈ എയർപോർട്ട...






























