കാലിഫോര്ണിയ: അമേരിക്കയിലെ വിദ്യാഭ്യമേഖലയെ ഞെട്ടിക്കുന്ന റിപ്പോര്ട്ട് പുറത്ത്. മികവിന്റെ അടിസ്ഥാനത്തില് രാജ്യത്തെ ആറാം സ്ഥാനത്തുള്ള സര്വകലാശാലയെന്ന് അവകാശപ്പെടുന്ന യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്ണിയയിലെ ഉന്നത കോഴ്സുകകളില് പ്രവേശനം നേടിയ വിദ്യാര്ത്ഥികള്ക്ക് അടിസ്ഥാന ഗണിതം പോലും അറിയില്ലെന്നാണ് ഏറ്റവും പുതിയ വിശകലനം വെളിപ്പെടുത്തുന്നത്.&...