വാഷിംഗ്ടണ്‍: അമേരിക്കന്‍ തീവ്ര വലതുപക്ഷ വക്താവായ നിക് ഫുവന്റസ് ഇന്ത്യന്‍ വംശജനായ റിപ്പബ്ലിക്കന്‍ നേതാവ് വിവേക് രാമസ്വാമിക്കെതിരെ വീണ്ടും വംശീയ അധിക്ഷേപം നടത്തി. അമെരിക്കന്‍ കണ്‍സര്‍വേറ്റീവ് സമ്മേളനമായ ആംഫെസ്റ്റില് (AmFest) രാമസ്വാമി നടത്തിയ പ്രസംഗത്തെ തുടര്‍ന്നാണ് ഫുവന്റസിന്റെ വിദ്വേഷ പരാമര്‍ശങ്ങള്‍. അമേരിക്കന്‍ പൗരത്വവും തിരിച്ചറിയലും വംശ...






























