ന്യൂയോർക്ക്: ടിക്ടോകിന്റെ അമേരിക്കൻ പ്രവർത്തനങ്ങളിലെ ഭൂരിപക്ഷ ഓഹരി ചൈനീസ് മാതൃകമ്പനിയായ ബൈറ്റ്ഡാൻസ് വിറ്റതായി ടിക്ടോക് വ്യാഴാഴ്ച അറിയിച്ചു. ആറുവർഷമായി നീണ്ട നിയമ-രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും കോൺഗ്രസിന്റെ വിലക്കിനും ഒടുവിലാണ് കരാർ പൂർത്തിയായത്.
പുതിയ ഉടമകളായി -ഓറാക്കിൾ-, യുഎഇ ആസ്ഥാനമായ MGX, -സിൽവർ ലേക്ക് എന്നിവ ഉൾപ്പെട...





























