ഇസ്ലാമാബാദ്: ജമ്മു-കശ്മീരിലെ പഹല്ഗാമില് 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ 'ഓപ്പറേഷന് സിന്ദൂര്' വഴി പാക്കിസ്ഥാനിലെ സൈനിക അടിസ്ഥാന സൗകര്യങ്ങള്ക്ക് ഉണ്ടായ നാശനഷ്ടങ്ങള് വീണ്ടും ഔദ്യോഗികമായി സ്ഥിരീകരിച്ച് പാക്കിസ്ഥാന്. മേയ് മാസത്തില് ഇന്ത്യ നടത്തിയ തിരിച്ചടിയില് റാവല്പിണ്ഡിയിലെ ചക്കാലയിലുള്ള നൂ...
































