തെക്കുകിഴക്കന് ഏഷ്യയില് വ്യാപകമായി പ്രവര്ത്തിക്കുന്ന സൈബര് തട്ടിപ്പുകേന്ദ്രങ്ങള് ആഗോളതലത്തില് ഭീഷണിയായി ഉയര്ന്നിരിക്കുന്നു. മ്യാന്മാറിന്റെ തെക്കുകിഴക്കന് ഭാഗത്തുള്ള മ്യാവാഡി ടൗണ്ഷിപ്പിലെ കെ കെ പാര്ക്ക് എന്ന സൈബര് കുറ്റകൃത്യകേന്ദ്രത്തില് നിന്ന് ഒടുവ...































