ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പ്രതികളാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമര്‍പ്പിച്ച പണം വെളുപ്പിക്കല്‍ കുറ്റപത്രം ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതി ചൊവ്വാഴ്ച തള്ളിയതോടെ ഏജന്‍സിക്ക് വലിയ തിരിച്ചടിയായി. പിഎംഎല്‍എ പ്രകാരമുള്ള ഇഡിയുടെ പരാതി നിയമപരമായി നിലനില്‍ക്കുന്നതല്ലെന...






























