ന്യൂഡല്ഹി: ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യങ്ങളിലെ മാറ്റങ്ങള് 1971 ലെ വിമോചനയുദ്ധത്തിനു ശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ തന്ത്രപര വെല്ലുവിളിയാണെന്ന് പാര്ലമെന്റിന്റെ വിദേശകാര്യ സ്ഥിരം സമിതി. കോണ്ഗ്രസ് എംപി ശശി തരൂര് അധ്യക്ഷനായ സമിതിയുടെ റിപ്പോര്ട്ട് പാര്ലമെന്റില് സമര്പ്പിക്കപ്പെട്ടു. ഇസ്ലാമിസ്റ്റ് ശക്തികളുടെ പുനരുജ്ജീവനം, ആഭ്യന...































