ന്യൂയോര്ക്ക്: ലോകത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ജെ പി മോര്ഗന് ചേസ് ന്യൂയോര്ക്കിലെ 270 പാര്ക്ക് അവന്യൂവില് നിര്മ്മിച്ച പുതിയ ആസ്ഥാനം തുറന്നു. ഏകദേശം മൂന്ന് ബില്യണ് ഡോളര് ചെലവില് പൂര്ത്തിയായ ഈ ആകാശനഗരം ഒരു തലമുറയ്ക്കിടയില് ന്യൂയോര്ക്കില് ഉയര്ന്നതില് ഏ...





























