വാഷിംഗ്ടണ്: കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനിനെതിരെ ആദ്യ ഔദ്യോഗിക അന്വേഷണം ആരംഭിക്കുന്നതിന് എട്ട് വര്ഷങ്ങള്ക്ക് മുമ്പ് തന്നെ എഫ്ബിഐയ്ക്ക് പരാതി ലഭിച്ചിരുന്നുവെന്ന് അമേരിക്കന് ജസ്റ്റിസ് ഡിപ്പാര്ട്ട്മെന്റ് പുറത്തുവിട്ട എപ്സ്റ്റീന് ഫയലുകള് വ്യക്തമാക്കുന്നു. കോണ്ഗ്രസിന്റെ നിര്ദേശപ്രകാരം പുറത്തിറക്കിയ രേഖകളില്, 1996 സ...































