ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ നേരിട്ട പരാജയമാണ് പാക്കിസ്ഥാന്‍ വേഗത്തില്‍ നടത്തിയ ഭരണഘടനാപരവും സൈനികവുമായ പുനര്‍ഘടനകള്‍ക്ക് കാരണമായതെന്ന് പ്രതിരോധ സ്റ്റാഫ് ചീഫ് ജനറല്‍ അനില്‍ ചൗഹാന്‍ പറഞ്ഞു. പാക്കിസ്ഥാനില്‍ വന്ന മാറ്റങ്ങള്‍, അതില്‍ വേഗത്തില്‍ നടന്ന ഭരണഘടനാപരമായ തിരുത്ത...






























