വാഷിംഗ്ടണ്‍: വെനിസ്വേലയിലെ അപ്രതീക്ഷിത രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് പിന്നാലെ അമേരിക്കയും പുതിയ ഭരണകൂടവും തമ്മിലുള്ള ബന്ധം പുതിയ വഴിത്തിരിവിലേക്കെന്ന് സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മുന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും അമേരിക്കന്‍ സൈന്യം പിടികൂടിയതിന് ആഴ്ചകള്‍ക്കകം, ഇടക്കാല പ്രസിഡന്റായി അധികാരമേറ...






























