ഡല്ഹി: മുംബൈയിലേക്ക് പുറപ്പെട്ട എയര് ഇന്ത്യയുടെ എഐ-887 വിമാനം സാങ്കേതിക തകരാറിനെ തുടര്ന്ന് തിങ്കളാഴ്ച രാവിലെ ഡല്ഹിയിലേക്ക് തിരിച്ചിറക്കി. പറന്നുയര്ന്ന് ഏകദേശം ഒരു മണിക്കൂര് പിന്നിടുന്നതിനിടെയാണ് വിമാനത്തിലെ വലതുഭാഗത്തെ എന്ജിനില് ഇന്ധന മര്ദ്ദം അസാധാരണമായി കുറഞ്ഞതായി പൈലറ്റുമാരുടെ ശ്രദ്ധയില്പ്പെട്ടത്. ഫ്ലാപ് പിന്വലിക്കുന്നതിനിടെയു...






























