വാഷിംഗ്ടൺ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്നു മോഷണം പോയ നടരാജ വിഗ്രഹം ഉൾപ്പെടെ മൂന്ന് അപൂർവ വെങ്കല ശില്പങ്ങൾ ഇന്ത്യക്ക് തിരികെ നൽകാൻ അമേരിക്കയിലെ സ്മിത്ത്സോണിയൻ നാഷനൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ട് തീരുമാനിച്ചു. ഇവ നിയമവിരുദ്ധമായി ഇന്ത്യയിൽ നിന്നു കൊണ്ടുപോയതാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.
ഏകദേശം എ.ഡി. 990 കാലഘട്ടത്തിൽ നിർമിച്...































