കാഠ്മണ്ഡു: നേപ്പാളിൽ പാർലമെന്റ് പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തെ ശക്തമായി അപലപിച്ച് രാഷ്ട്രീയ പാർടികൾ. നേപ്പാളി കോൺഗ്രസ്, സിപിഎൻ (യുഎംഎൽ), സിപിഎൻ (മാവോയ്സ്റ്റ് സെന്റർ) തുടങ്ങിയ പാർടികൾ പ്രസിഡന്റിന്റെ തീരുമാനത്തെ എതിർത്തു. പാർലമെന്റ് പിരിച്ചുവിടാനുള്ള ഭരണഘടനാവിരുദ്ധമായ നീക്കം ജനാധിപത്യത്തിന് കനത്ത പ്രഹരമാണെന...
