മെക്സിക്കോ സിറ്റി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം മയക്കുമരുന്ന് കടത്തിനെതിരെ സമ്മർദം ശക്തമാക്കുന്നതിനിടെ, മെക്സിക്കോ 37 മയക്കുമരുന്ന് കാർട്ടൽ അംഗങ്ങളെ കൂടി യുഎസിലേക്ക് കൈമാറി. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയായിരുന്ന 'ഹൈ ഇംപാക്ട് ക്രിമിനലുകൾ' ആണിവരെന്ന് മെക്സിക്കൻ സുരക്ഷാമന്ത്രി ഒമർ ഗാർസിയ ഹാർഫുച് അറിയിച്ചു.
...





























