ഹൂസ്റ്റൺ: നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ ഇരട്ടഗോൾ മികവിൽ ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി പോർച്ചുഗൽ ഫിഫ ലോകകപ്പിൽ നിർണായക ജയം സ്വന്തമാക്കി. ടെക്സാസിലെ ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് കെ മത്സരത്തിൽ തുടക്കം മുതൽ അവസാനവരെ പോർച്ചുഗലിന്റെ സമ്പൂർണ ആധിപത്യമാണ് കണ്ടത്.
ആദ്യ മത്സരത്തിൽ ഡെമോക്രാറ...






























