ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകരായ കരൺ ഥാപ്പറിനും ദ വയർ എഡിറ്റർ സിദ്ധാർഥ് വരദരാജനുമെതിരായ അസം പൊലീസിന്റെ അറസ്റ്റ് നടപടികൾ തടഞ്ഞ് സുപ്രിം കോടതി. സെപ്തംബർ 15 വരെയാണ് നടപടികൾ തടഞ്ഞത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസിൽ ഇരുവരോടും ഇന്ന് ഹാജരാകാനാണ് ഗുവാഹത്തി പൊലീസ് നിർദേശം നൽകിയിരുന്നത്.
അസ്സം സർക്കാരിന്റെ രണ്ടാമത്തെ കേസിലാണ് സുപ്രീം ക...
