മിനിയാപൊളിസ്: മിനിയാപൊളിസിൽ ഐസിഇ നടത്തിയ വ്യാപക അറസ്റ്റ് നടപടികൾക്കിടെ കസ്റ്റഡിയിലെടുത്തവർക്കു നിയമോപദേശം ലഭിക്കാനുള്ള ഭരണഘടനാപരമായ അവകാശം നിഷേധിക്കപ്പെടുന്നുവെന്ന ഗുരുതര ആരോപണവുമായി അഭിഭാഷകർ രംഗത്ത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആയിരക്കണക്കിനാളുകളെയാണ് ഐസിഇ അറസ്റ്റ് ചെയ്തത്. ഇവരിൽ കുറഞ്ഞത് ഒരാൾ അമേരിക്കൻ പൗരനാണെന്നും, ചില തടവുകാരെ അഭിഭാഷകരെ കാണ...






























