വാഷിംഗ്ടൺ: അമേരിക്ക ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കാനിടയുണ്ടെന്ന സൂചനയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇറാനിലേക്കായി വലിയ നാവികസേന നീങ്ങുകയാണെന്നും, സാഹചര്യം അമേരിക്ക അതീവ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത ശേഷം എയർഫോഴ്സ് വണ്ണിൽ വാഷിംഗ്ടണിലേക്ക് മടങ്ങുന്നതിനിടെയ...





























