ടെഹ്റാന് : ഇറാനെതിരേ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല് ഉടന്തന്നെ കഠിനമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാന് യുഎസിന് മുന്നറിയിപ്പ് നല്കി. ഇറാന്റെ ആണവ പദ്ധതിയെ 'പൂര്ണമായും ഇല്ലാതാക്കുമെന്ന്' അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.
സുപ്രീം ലീഡര് ആയത്തുല്ല അലി ഖാമെനെയുടെ മുതിര്ന്ന രാഷ്ട്രീയ ഉപദ...































