മുംബൈ: വിദേശ നിക്ഷേപകരുടെ വന്തോതിലുള്ള പിന്വാങ്ങലും, പലിശനിരക്ക് തീരുമാനത്തിന് മുന്നോടിയായി റിസര്വ് ബാങ്കിന്റെ നിയന്ത്രിത ഇടപെടലും മൂലം രൂപ വീണ്ടും കുത്തനെ താഴേക്ക് വീണു. വ്യാഴാഴ്ച രാവിലെ വ്യാപാരത്തില് ഡോളറിനെതിരെ രൂപ 28 പൈസ ഇടിഞ്ഞ് ഇതുവരെ കാണാത്ത 90.43 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ബുധനാഴ്ച തന്നെ 90 എന്ന നിര്ണായക പരിധ...
































