ബെയ്ജിങ്ങിനെ തുറന്നുവിമര്ശിച്ചിരുന്ന ഹോങ്കോങ് മാധ്യമപ്രമുഖനും ആപ്പിള് ഡെയിലി സ്ഥാപകനുമായ ജിമ്മി ലൈ ദേശീയ സുരക്ഷാ നിയമപ്രകാരം കുറ്റക്കാരനാണെന്ന് ഹോങ്കോങ് കോടതി വിധിച്ചു. തിങ്കളാഴ്ച (ഡിസം. 15) മൂന്ന് സര്ക്കാര് നിയുക്ത ജഡ്ജിമാര് അടങ്ങിയ ബെഞ്ചാണ് 78 കാരനായ ലെയെ വിദേശ ശക്തികളുമായി ചേര്ന്ന് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കാനും രാജ്യദ്രോഹപ...






























