ജനീവ: പാലസ്തീന് തടവുകാര്ക്കെതിരെ 'സംഘടിതവും വ്യാപകവുമായ പീഡനങ്ങള്' നടത്തിയെന്നാരോപിച്ച് ഐക്യരാഷ്ട്രസഭയുടെ പീഡനവിരുദ്ധ സമിതിയില് ഇസ്രയേലിനെതിരെ കടുത്ത വിമര്ശനം ഉയര്ന്നു. ഹമാസ് കഴിഞ്ഞ ഒക്ടോബര് 7ന് നടത്തിയ ആക്രമണത്തിനുശേഷം ഇസ്രയേല് അധികാരികള് പാലസ്തീന് തടവുകാര്ക്കെതിരെ ക്രൂരമായ പീഡനങ്ങള് നടത്തിയതായി നിരവധി റിപ്പോര്ട്...