തഹ്റാന്: കടുത്ത സാമ്പത്തിക പ്രതിസന്ധിയും വ്യാപകമായ ജനകീയ പ്രതിഷേധങ്ങളും ഒരുമിച്ച് ശക്തിപ്രാപിച്ചതോടെ ഇറാനിലെ ഭൂരിഭാഗം മേഖലകള് പ്രവര്ത്തനം നിര്ത്തിയ നിലയിലായി. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലേക്ക് റിയാല് കൂപ്പുകുത്തിയതോടെയാണ് നിലവിലെ പ്രതിസന്ധി മൂര്ച്ഛിച്ചത്. ഒരു യുഎസ് ഡോളറിന് 14.2 ലക്ഷം റിയാല് എന്ന റെക്കോര്ഡ് താഴ്ചയിലെത്തിയ കറന്സ...
































