ഓട്ടാവ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടപ്പിലാക്കിയ പുതിയ തീരുവ (താരിഫ്) നയങ്ങള്‍ കാനഡയുടെ സമ്പദ്വ്യവസ്ഥയെ കുലുക്കിത്തുടങ്ങി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം കടുത്ത സമ്മര്‍ദ്ദത്തിലായതോടെ കാനഡയുടെ കയറ്റുമതി മേഖലയും നിര്‍മ്മാണ മേഖലയുമാണ് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടുന്നത്.
ട്രംപ് ഭരണകൂടം കഴിഞ്ഞ മാസം പ്രഖ്യാപിച്ച സ്...






























