മസ്‌കത്ത്: ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗത നിയന്ത്രണവും മേഖലാ സഹകരണവും ചർച്ച ചെയ്യുന്നതിനായി ഇറാന്റെ പ്രധാന ചർച്ചാ പ്രതിനിധി മുഹമ്മദ് ബാഖർ ഖാലിബാഫും വിദേശകാര്യമന്ത്രി അബ്ബാസ് അറാഘ്ചിയും ഒമാനിലേക്ക് പുറപ്പെട്ടു. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ഇരുവരും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
ഇറാനും ഒമാനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന...































