വാഷിംഗ്ടണ്: ഇറാനില് പ്രതിഷേധക്കാരെ കൊലപ്പെടുത്തുന്നതും വധശിക്ഷകളും നിര്ത്തിയതായി 'വിശ്വാസയോഗ്യമായ ഉറവിടങ്ങളില്നിന്ന്' വിവരം ലഭിച്ചിട്ടുണ്ടെന്ന് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് അവകാശപ്പെട്ടതിനു പിന്നാലെ, പ്രതിഷേധങ്ങള് അടിച്ചമര്ത്തുന്നതിനായി വേഗത്തിലുള്ള വിചാരണകളും വധശിക്ഷകളും നടത്തുമെന്ന് ടെഹ്റാന് പ്രഖ്യാപിച്ചു. വൈറ്റ് ഹൗസില...































