വാഷിംഗ്്ടണ് : സൗദി അറേബ്യ ആവശ്യപ്പെട്ടിട്ടുള്ള F35 സ്റ്റീല്ത്ത് യുദ്ധവിമാന വില്പ്പനാ നിര്ദ്ദേശം പരിഗണിക്കുമെന്ന് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്, വെള്ളിയാഴ്ച വ്യക്തമാക്കി. ലോക്ക്ഹീഡ് മാര്ട്ടിന് നിര്മ്മിക്കുന്ന ഈ അത്യാധുനിക യുദ്ധവിമാനങ്ങള് 'വളരെ കൂടുതലായി' വാങ്ങാന് റിയാദ് ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് എയര്ഫോഴ്സ് വണ...






























