പാരീസ്: ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ മെട്രോ യാത്രക്കാര്‍ക്കിടയില്‍ ഭീതി വിതച്ച് യുവാവ് മൂന്ന് സ്ത്രീകളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. വെള്ളിയാഴ്ച വൈകിട്ട് 4.15 മുതല്‍ 4.45 വരെ മെട്രോ ലൈന്‍ 3ലായിരുന്നു ആക്രമണം. റിപ്പബ്ലിക്, ആര്‍ട്‌സ്എമെറ്റിയേ, ഓപ്പറ സ്‌റ്റേഷനുകളിലായി സ്ത്രീകളെ ലക്ഷ്യമിട്ടാണ് പ്രതി കത്തി ഉപയോഗിച്ച് ആക്രമണം നടത്ത...































