ലോസ് ആഞ്ചലസ്: കഴിഞ്ഞ വർഷം ലോസ് ആഞ്ചലസിലെ പസഫിക് പാലിസേഡ്‌സ് മേഖലയെ തകർത്ത കാട്ടുതീക്ക് തുടക്കമിട്ടെന്ന കേസിൽ പ്രതിയായ ജോനാഥൻ റിൻഡർക്‌നെക്ടിനെതിരായ ഫെഡറൽ വിചാരണയിൽ ജൂറി ഏകകണ്ഠ തീരുമാനത്തിലെത്താനാകാതെ വന്നതിനെ തുടർന്ന് കോടതി വിചാരണ റദ്ദാക്കി (മിസ്ട്രയൽ).
2025 ജനുവരി ഒന്നിന് ഇയാൾ മനഃപൂർവം തീപിടിത്തമുണ്ടാക്കിയതാണെന്നും പിന്നീട് അത് വൻ കാ...






























