മിന്നിയാപൊളിസില്‍ കുടിയേറ്റ വിരുദ്ധ നടപടികള്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ, ഐന്‍സറക്ഷന്‍ ആക്ട് ഉപയോഗിച്ച് സൈന്യത്തെ വിന്യസിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. സംസ്ഥാന-ഫെഡറല്‍ അധികാരികള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ നഗരത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
ഇമിഗ്രേഷന്‍ ആന്‍...






























