കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി കറകളഞ്ഞ വര്‍ഗീയവാദികളാണെന്ന നിലപാട് സിപിഎമ്മിനും എല്‍ഡിഎഫിനും മുമ്പും ഉണ്ടായിരുന്നതുപോലെ ഇപ്പോഴും തുടരുന്നതായും, അവരുടെ നിലപാട് മാറിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.
ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരം സിപിഎ...






























