ടെഹ്റാന്: ഇറാനില് തുടരുന്ന രാജ്യവ്യാപക പ്രതിഷേധങ്ങള്ക്കിടെ ജനുവരി 8, 9 തിയ്യതികളില് നടന്ന സുരക്ഷാസേനയുടെ കടുത്ത അടിച്ചമര്ത്തലില് 36,500ലധികം പൗരന്മാര് കൊല്ലപ്പെട്ടതായി റിപ്പോര്ട്ട്. ഇറാന് ഇന്റര്നാഷണലിന്റെ എഡിറ്റോറിയല് ബോര്ഡ് പരിശോധിച്ച രഹസ്യ സര്ക്കാര് രേഖകളു...






























