ഹൈദരാബാദ്: 2025ല് ഇന്ത്യക്കാരെ ഏറ്റവും കൂടുതല് നാടുകടത്തിയത് യുഎസ് അല്ല, സൗദി അറേബ്യയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ (MEA) കണക്കുകള് വ്യക്തമാക്കുന്നു. രാജ്യസഭയില് സമര്പ്പിച്ച ഔദ്യോഗിക വിവരങ്ങള് പ്രകാരം, കഴിഞ്ഞ ഒരു വര്ഷത്തിനിടെ 81 രാജ്യങ്ങളില് നിന്നായി 24,600ലധികം ഇന്ത്യക്കാരെയാണ് നാടുകടത്തിയത്. ഇതില് 11,000ത്തിലധികം പ...
































