വാങ്കൂവര് വിമാനത്താവളത്തില് ഡ്യൂട്ടിക്കെത്തിയ എയര് ഇന്ത്യ പൈലറ്റ് മദ്യലഹരിയിലായിരുന്നുവെന്ന ആരോപണത്തെ തുടര്ന്ന് കാനഡ ഗതാഗത വകുപ്പ് (Transport Canada) എയര് ഇന്ത്യക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു. റോയല് കനേഡിയന് മൗണ്ടഡ് പൊലീസ് (RCMP) നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2025 ഡിസംബര് 23ന് വാങ്കൂവറില് നിന്ന് വിയന്നയിലേക്കു പുറപ്പെട...































