ഒരു വിമാനത്താവള ദൃശ്യം മനസ്സില് വരച്ചുനോക്കൂ. ഒരു ചെറിയ പെണ്കുട്ടി ലഗേജ് ട്രോളിയില് ഉറങ്ങി കിടക്കുന്നു; കയ്യില് തന്റെ ടെഡിബെയര്. അര്ധരാത്രിയിലെ വിമാനത്താവള വെളിച്ചം അവള്ക്കു വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മുന്നറിയിപ്പൊന്നുമില്ലാതെയാണ് അവളുടെ വിമാനം റദ്ദാക...































