കൊച്ചി: ഇന്നലെ അന്തരിച്ച തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസന് ഇന്ന് ഔദ്യോഗിക വിടനല്‍കും. മലയാള സിനിമയ്ക്ക് അര്‍ത്ഥവത്തായ ചിരിയും സാമൂഹികബോധവും സമ്മാനിച്ച സൃഷ്ടിപ്രതിഭയ്ക്ക് അവസാനമായി ആദരാഞ്ജലി അര്‍പ്പിക്കാന്‍ സിനിമാലോകവും സാംസ്‌കാരിക രംഗവും ഒന്നിച്ചെത്തും. സംസ്‌കാര ചടങ്ങുകള്‍ രാവിലെ 10ന് ഉദയംപേരൂരിന് സമീപമുള്ള കണ്ടനാട് വീട്ടില്‍...































