ലണ്ടന്‍/ കൊച്ചി: കേരളവുമായി ബന്ധപ്പെട്ട വലിയ തോതിലുള്ള വിസ തട്ടിപ്പ് നടന്നതായി ബിബിസി അന്വേഷണത്തില്‍ കണ്ടെത്തിയതിന് രണ്ട് മാസത്തിന് ശേഷം, കുടിയേറ്റം കുറയ്ക്കുന്നതിനുള്ള കടുത്ത നടപടിയുടെ ഭാഗമായി വിദേശ കെയര്‍ വര്‍ക്കര്‍മാരുടെ റിക്രൂട്ട്മെന്റ് നിര്‍ത്താന്‍ യുകെ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു.
യുകെ ഹോം ഓഫീസ് കണക്കുകള്‍ പ്രകാരം, ബ്ര...
